Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murari Babu

സ്വർണക്കൊള്ള: പോറ്റിയുടെയും മുരാരിയുടെയും റിമാൻഡ് നീട്ടി

 കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ശ​ബ​രി​മ​ല മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മുരാരി ബാബുവിന്‍റെയും റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേയക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് കാലാവധി നീട്ടിയത്.

കഴിഞ്ഞ ദിവസം മുരാരി ബാബുവിന്‍റെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. ര​ണ്ടു കേ​സു​ക​ളി​ലും ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ര​ണ്ടും വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു.

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​പാ​ളി​യി​ലെ സ്വ​ർ​ണ മോ​ഷ​ണ​ക്കേ​സി​ൽ മു​രാ​രി ബാ​ബു ര​ണ്ടാം പ്ര​തി​യും ക​ട്ടി​ള​പ്പ​ടി​ക​ളി​ലെ സ്വ​ർ​ണ​മോ​ഷ​ണ​ക്കേ​സി​ൽ ആ​റാം പ്ര​തി​യു​മാ​ണ്‌. ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ത്തി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​മ്പു​പാ​ളി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് മു​രാ​രി ബാ​ബു​വാ​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം: സ്വ​ർ​ണം ചെ​മ്പാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ മു​രാ​രി ബാ​ബു​വി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ ന​ട​പ​ടി. 2019ൽ ​വി​ജ​യ് മ​ല്യ ന​ല്‍​കി​യ സ്വ​ർ​ണം ചെ​മ്പാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ബി. ​മു​രാ​രി ബാ​ബു​വി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. നി​ല​വി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണാ​ണ് ഇ​ദ്ദേ​ഹം.

2025ൽ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൈ​യി​ൽ സ്വ​ർ​ണ​പ്പാ​ളി​കൊ​ടു​ത്തു​വി​ട്ട​തും മു​രാ​രി ബാ​ബു​വാ​ണ്. അ​ന്ന് ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി​രു​ന്നു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ വീ​ഴ്ച​യി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ് മു​രാ​രി ബാ​ബു പ്ര​തി​ക​രി​ച്ച​ത്. മ​ഹ​സ​റി​ല്‍ ചെ​മ്പ് പാ​ളി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ത​ന്ത്രി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. താ​ൻ ന​ൽ​കി​യ​ത് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up